മം​ഗ​ളൂ​രു​വി​നു സ​മീ​പം കപ്പലില്‍ ഇടിച്ചു ത​ക​ര്‍​ന്ന ബോ​ട്ടി​ലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: മം​ഗ​ളൂ​രു​വി​നു സ​മീ​പം പു​റം​ക​ട​ലി​ല്‍ ക​പ്പി​ലി​ലി​ടി​ച്ച്‌ ത​ക​ര്‍​ന്ന ബോ​ട്ടി​ലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഇ​നി ആ​റു​പേ​രെ കൂ​ടി കണ്ടെ​ത്താ​നു​ണ്ട്. നേ​വി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യും തെ​ര​ച്ചി​ല്‍ ന​ട​ത്തും.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു കാ​ണാ​താ​യ​വ​രി​ല്‍ ര​ണ്ടു​പേ​രെ കോ​സ്റ്റ് ഗാ​ര്‍​ഡും ര​ക്ഷാ​സേ​ന​യും ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ബം​ഗാ​ള്‍ സ്വ​ദേ​ശി സു​നി​ല്‍ ദാ​സ്(34), ത​മിഴ്‌​നാ​ട് സ്വ​ദേ​ശി വേ​ല്‍ മു​രു​ക​ന്‍ (37) എ​ന്നി​വ​രെ​യാ​ണു ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തു​നി​ന്ന് 43 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ അ​പക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 2.05-നാ​യി​രു​ന്നു സം​ഭ​വം. സിം​ഗ​പ്പൂ​രി​ല്‍​നി​ന്നു​ള്ള എം​വി​എ​പി​എ​ല്‍ ലീ ​ഹാ​വ് റേ ​എ​ന്ന ച​ര​ക്കു ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. ബോ​ട്ടി​ല്‍ 14 തൊ​ഴി​ലാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ ത​മി​ഴ്‌​നാ​ട് കു​ള​ച്ച​ല്‍ സ്വ​ദേ​ശിക​ളും മ​റ്റു​ള്ള​വ​ര്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്. തെരച്ചി​ലി​നാ​യി കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ  മൂ​ന്നു ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റും രം​ഗ​ത്തു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...