സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡും അനുബന്ധ അസുഖങ്ങളുമായി ചികില്‍സയിലായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറിയുമായ അഡ്വ. ജോസ് വിതയത്തില്‍ (69) അന്തരിച്ചു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നാളെ ഉച്ചയ്ക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുന്‍ അംഗമാണ്.

നോര്‍ത്ത് പറവൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന ജോസ് വിതയത്തില്‍ നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു. കെസിബിസി അല്‍മായ കമ്മീഷന്റെയും എറണാകുളം -അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഡിസിസി അംഗം, ആലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സെക്രട്ടറി, എറണാകുളം ഗവ. ലോ കോളജ് യൂണിയന്‍ സെക്രട്ടറി, മഹാരാജാസ് കോളജ് പ്ലാനിംഗ് ഫോറം സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ നീറിക്കോട് മുല്ലൂര്‍ കുടുംബാംഗം റൈഡില്‍ ജോസ്, മക്കള്‍ – ലവീന (യുകെ), ലിയോണ്‍ ജോസ് (ബിസിനസ്). മരുമക്കള്‍ – ജോഫി ജേക്കബ് കണ്ണമ്പിള്ളി (യുകെ), ഷാമിലി ലിയോണ്‍ (മാള്‍ട്ട).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...