‘70,000-ത്തിന്റെ ഷര്‍ട്ട് – 25-50 ലക്ഷം മതിക്കുന്ന വാച്ചുകള്‍’ ; വാംഖഡെയ്‌ക്കെതിരെ വീണ്ടും മാലിക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വിലയെന്നും മാലിക് പറഞ്ഞു.

വാംഖഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷർട്ടിന് 70,000-ൽ അധികം വിലവരും. വാച്ചുകൾക്ക് 25-50 ലക്ഷവും. എങ്ങനെയാണ് സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കുക- മാലിക് ആരാഞ്ഞു. ആളുകളെ കേസിൽ കുടുങ്ങി കോടികളാണ് വാംഖഡെ തട്ടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കാര്യങ്ങൾ നടപ്പാക്കാൻ വാംഖഡെയ്ക്ക് സ്വകാര്യ സേനയുണ്ടെന്നും ആളുകളെ വാംഖഡെ കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ടെന്നും മാലിക് പറഞ്ഞു.

അതേസമയം അധോലോകവുമായി തനിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണങ്ങളെയും മാലിക് തള്ളി. അങ്ങനെയെന്ന് ഉണ്ടായിരുന്നെങ്കിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നിട്ടും എന്തുകൊണ്ട് ഫഡ്നാവിസ് തനിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നും മാലിക് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...