Sunday, May 11, 2025 1:19 am

വിദ്യാർത്ഥികൾക്ക് ശിഷ്യ ശ്രേഷ്ഠ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന തലത്തിൽ വിദ്യാർഥികൾക്കുള്ള ശിഷ്യ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിശിഷ്ഠ സേവനത്തിന് അധ്യാപകർക്ക് നൽകുന്ന ഗുരു ശ്രേഷ്ഠ അവാർഡിന്റെ മാതൃകയിൽ മികച്ച സാമൂഹ്യ സേവനങ്ങൾ നടത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന പുരസ്കാരമാണ് ” ശിഷ്യ ശ്രേഷ്ഠ” അവാർഡ്.
സംസ്ഥാന തലത്തിൽ പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച സന്നദ്ധ പ്രവർത്തകരായ കുട്ടികൾക്ക് കേരളത്തിൽ സംസ്ഥാന തലത്തിൽ 2022 മുതൽ എം.മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരള നൽകുന്ന അവാർഡാണ് ” ശിഷ്യ ശ്രേഷ്ഠ” പുരസ്‌കാരം. മൂല്യ ബോധനം വേണ്ടതുപോലെ കിട്ടാത്ത കുട്ടികൾ ആത്മഹത്യയിലും പ്രണയ കൊലയിലും മയക്കുമരുന്നിലും അക്രമത്തിലും ബലാത്സംഘത്തിലും കൊലപാതകത്തിലും  അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെട്ട് വലിയ യുവശക്തി രാഷ്ട്രത്തിന് നഷ്ടമാകുന്ന സാഹചര്യത്തിൽ നല്ല ദിശാ ബോധമുള്ള, ദേശസ്നേഹികളായ, സാമൂഹ്യപ്രതിബന്ധതയുള്ള വിദ്യാർഥികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ വിവിധ മേഖലകളിൽ നേതൃത്വത്തിൽ കൊണ്ടുവരുന്നതിനുള്ള ഒരു യത്നമാണ് ഈ അവാർഡ് വിതരണത്തിലൂടെ നടത്തുന്നത്.

സാമൂഹ്യപ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് അനുമോദനവും പ്രോത്സാഹനവും സഹായവും നൽകി മൂല്യബോധവും സാമൂഹ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ് ഈ പുരസ്കാരം സമർപ്പണം.
കുട്ടികളുടേയും യുവാക്കളുടേയും പാഴായിപ്പോകുന്ന ഒഴിവ് സമയങ്ങളിൽ അവരെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി ഇഛാശക്തിയും ക്രിയാശക്തിയും വളർത്തി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്നതും ഈ പരിപാടിയുടെ മറ്റൊരു ലക്ഷ്യമാണ്. ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കുറഞ്ഞ വേതനത്തിൽ അടിമകളേപ്പോലെ പണി ചെയ്തും വിലപ്പെട്ട യുവത്വം നഷ്ടപ്പെടുത്തുന്ന യുവാക്കളുടെ മഹത്തായ അദ്ധ്വാനശേഷി ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള ഒരു ബോധവത്കരണം കൂടിയാണിത്.

ഹൈസ്കൂൾ, ഹയർസെക്കന്ററി, കോളജ് തലത്തിലുള്ള മികച്ച ഓരോ ആൺ കുട്ടിക്കും പെൺകുട്ടിക്കുമാണ് ഈ അവാർഡ് നൽകുന്നത്. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിയുടെ പേര് പി.ടി.എകൾക്കും സന്ധദ്ധ സംഘടനകൾക്കും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തകർക്കും ശുപാർശ ചെയ്യാം.
2024 ഫെബ്രുവരി മാസത്തിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ സർട്ടിഫിക്കറ്റും മെമന്റോയും ക്വാഷ് അവാർഡും നൽകി ആദരിക്കും. മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും റിട്ടയർ ചെയ്ത അധ്യാപകനും വിദ്യാഭ്യാസ-സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകനുമായ കെ.ജി.റെജി(മണി മാഷ്)ആണ് ഈ ശിഷ്യശ്രേഷ്ട അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് കൗമാരക്കാരിലും യുവാക്കളിലും സമൂഹത്തിലും വർദ്ധിച്ചു വരുന്ന അക്രമങ്ങൾ, ആത്മഹത്യകൾ, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക അരാജകത്വം,അനുസരണയില്ലായ്മ, അനാദവ് തുടങ്ങിയവ മാറ്റുന്നതിനുള്ള ഒരു ശ്രമംകൂടി ഈ പരിപാടിക്ക് പിന്നിലുണ്ട്. ഇന്നത്തെ കുട്ടികൾ സൽസ്വഭാവമുള്ളവരും സത്യസന്ധരും അർപ്പണ ബോധമുള്ളവരും ആയി വളർന്ന് ഭാവിയിൽ രാഷ്ട്രീയ-ഔദ്യോഗിക-മത-ഭരണ നേതൃത്വങ്ങളിലേക്ക് വന്ന് ഇപ്പോഴത്തെ സമൂഹത്തിലെ അപജയത്തിന് മാറ്റമുണ്ടാക്കാൻ കുട്ടികളെ തയ്യാറാക്കുകയാണ് ഈ പുരസ്കാരത്തിന്റെ പ്രഥമ ലക്ഷ്യം. കുട്ടികളെ അപകടകരമായ പ്രവണതകളിൽനിന്ന് മോചിപ്പിച്ച് ശരിയായ ദിശാബോധവും ദേശസ്നേഹവും മൂല്യബോധവും മികച്ച സാമൂഹികാവബോധവുമുള്ള നല്ല പൗരൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഈ അവാർഡ് നൽകൽകൊണ്ട് ഉദ്ദേശിക്കുന്നത്.

ആശ്രിതർക്കും അനുഭാവികൾക്കും അവാർഡ് കൊടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അർഹതപ്പെട്ടവർക്ക് അംഗീകാരം കൊടുക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കുട്ടികൾ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ജാതി -മത-രാഷ്ട്രീയ-ഭരണ പരിഗണന നൽകാതെ സംസ്ഥാന തലത്തിൽ പ്രത്യേകം ജൂറിയാണ് അവാർഡിന്റെ വിധിനിർണയം നടത്തുന്നത്. അപേക്ഷ പുരിപ്പിച്ച് സ്ഥാപന മേധാവിയുടേയും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തന്റെയും സാക്ഷ്യ പത്രത്തോടൊപ്പം നൽകണം. ചെയ്തിട്ടുള്ള പ്രവർത്തതങ്ങളുടെ രേഖകൾ(ഉദാ: നോട്ടീസ്,പത്രവാർത്ത കട്ടിംഗുകൾ,ചാനൽ ക്ലിപ്പുകൾ,സിഡി /പെൻഡ്രൈവ് കൾ തുടങ്ങിയവ) ഒരു ഫയലാക്കി തരികയും വേണം. നേരത്തെ ശിഷ്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ കെ.ജി.റെജി, ചീഫ് കോ-ഓർഡിനേറ്റർ ,”സംസ്ഥാന ശിഷ്യ ശ്രേഷ്ഠ” പുരസ്കാരം, നളന്ദ, ഇടപ്പരിയാരം പി.ഒ.689643, ഇലന്തൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ 2023 ഡിസംബർ 31 ന് മുൻപ് ലഭിച്ചിരിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....