കൈപ്പുഴ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ശിവലിംഗ പ്രതിഷ്ഠ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ശിവലിംഗ പ്രതിഷ്ഠ നടത്തി. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിലാണ് കേരളത്തിൽ അത്യപൂർവമായ സാളഗ്രാമത്തിലുള്ള ശിവലിംഗപ്രതിഷ്ഠ നടത്തിയത്. മേൽശാന്തി ചെങ്കിലാത്തുമഠം കേശവൻപോറ്റി സഹകാർമ്മികത്വം വഹിച്ചു. കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജൂലായ് ഏഴിനാണ് ആചാര്യ വരണത്തോടെ പ്രതിഷ്ഠാ ചടങ്ങുകളാരംഭിച്ചത്. അഞ്ചുദിവസം പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വിശേഷാൽ പൂജകൾ നടന്നു. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമത്തിനുശേഷം അധിവാസത്തിങ്കൽ ഉഷ:പൂജയോടെ പ്രതിഷ്ഠാ ചടങ്ങുകളാരംഭിച്ചു. ജീവ കലശം അകത്തേക്കെഴുന്നള്ളിച്ചശേഷം ശിവലിംഗപ്രതിഷ്ഠയും പീഠപ്രതിഷ്ഠയും കുംഭേശ കലശാഭിഷേകവും തുടർന്ന് സമൂഹ സദ്യയും നടന്നു. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ്മ, ട്രഷറർ ദീപാ വർമ്മ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...