പരീക്ഷയുമില്ല അഭിമുഖവുമില്ല ; ശിവശങ്കർ സെക്രട്ടേറിയറ്റില്‍ നടത്തിയത് നിരവധി നിയമനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കർ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കർ വഴി താത്കാലിക നിയമനം നേടിയവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ടു പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. നിരഞ്ജന്‍ ജെ.നായര്‍, കവിത സി പിള്ള എന്നിവരെയാണ് ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. ശിവശങ്കർ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.

സാധാരണഗതിയില്‍ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോള്‍ സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് വിളിക്കുകയാണ് പതിവ്. ഈ പതിവ് മാറ്റിയാണ് ശിവശങ്കര്‍ തനിക്കിഷ്ടമുള്ളവരെ വിളിച്ച് താത്കാലിക നിയമനം നല്‍കിയിരിക്കുന്നത്. യാതൊരു പരീക്ഷകളോ മറ്റോ നടത്താതെയായിരുന്നു ഇത്.

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. എന്നാല്‍ ശിവശങ്കർ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.
മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി ടൂറുകളും ഈ താത്കാലിക ജീവനക്കാര്‍ നടത്തിയിട്ടുണ്ട്. ചിലത് കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചും മറ്റു ചിലത് തന്നിഷ്ടപ്രകാരവുമാണ് ശിവശങ്കർ നിയമനങ്ങള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...