ബെംഗളൂരു : സെപ്റ്റംബറില്‍ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകുമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സിലെ കാര്‍ഡിയോളജി വിഭാഗം മുന്‍ തലവനാണ് ശ്രീകാന്ത് റെഡ്ഡി.
ഈ ആഴ്ച ഇന്ത്യയില്‍ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലും മരണമടഞ്ഞവരുടെ എണ്ണം 25,000 ഉം പിന്നിട്ടതോടെ അസുഖം പരത്തുന്ന സൂക്ഷ്മാണുക്കള്‍ കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
മേയ് മൂന്നിനു ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഇന്ത്യയില്‍ രോഗം ഇത്ര വേഗം പടര്‍ന്നുതുടങ്ങിയത്. ഇതിനുശേഷം പൊതു സ്ഥലങ്ങളില്‍ പാലിക്കേണ്ടതായ മുന്‍കരുതലിലും മറ്റും സൂക്ഷ്മതക്കുറവുണ്ടായെന്നും റെഡ്ഡി പറഞ്ഞു.