പരാതി പരിഹരിച്ചില്ലെങ്കില്‍ മത്സരിക്കില്ല : 10 ദിവസം കൂടി കാക്കാന്‍ ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ല. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്തുദിവസം കാത്തിരിക്കും. ഇക്കാര്യം അനുനയ ചര്‍ച്ചകള്‍ക്കായി എത്തിയ സംസ്ഥാന നേതാക്കളോട് പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.

ശോഭാ സുരേന്ദ്രന്‍ നിസ്സഹകരണം തുടരുകയാണെങ്കില്‍ ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് വലിയ വെല്ലുവിളിയാകും. ശോഭ മത്സരിച്ചില്ലെങ്കില്‍ ബി.ജെ.പി. ഒറ്റക്കെട്ടല്ലെന്ന വിഷയം പൊതുവായി ഉയരും. ഇപ്പോള്‍ നിശബ്ദയായിരിക്കുന്ന ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്ത് വരാനും കടുത്ത തീരുമാനമെടുക്കാനും തീരുമാനിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വലിയ പ്രതിസന്ധിയുണ്ടാകും.

വിഷയത്തില്‍ അമിത്ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ശോഭാ സുരേന്ദ്രന് നല്‍കിയിട്ടുളളത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല ഇടപെടലിനായി പത്തുദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ എ.എന്‍.രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നാണ് പി.കെ.കൃഷ്ണദാസ് പക്ഷം വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് കൃഷ്ണദാസ് പക്ഷം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത് കേന്ദ്രത്തിന്റെ നേരിട്ടുളള ഇടപെടലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...