പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തിടത്തോളം കാലം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും : ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന ബി.ജെ.പി.യില്‍ പരിഹാരമാകാതെ ശോഭാ സുരേന്ദ്രന്‍ പ്രശ്‌നം. പ്രശ്‌ന പരിഹാരമാകാതിരുന്നതോടെ ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തിടത്തോളം കാലം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശോഭ ആവര്‍ത്തിച്ചു. അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നുമാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളുണ്ടാകും. എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ച്‌ ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനത്തെയും വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് അടക്കമുള്ള നേതാക്കളെയും ഇറക്കാനാണ് പ്രാഥമിക ധാരണ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എല്ലാവരും മത്സര രംഗത്തുണ്ടാകും. അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...