അച്ഛൻ അന്ന് പറഞ്ഞതൊക്കെ ശരി : ഷോബി തിലകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് ഷോബി തിലകൻ. സിനിമാ മേഖലയിൽ സ്ത്രീകൾ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടന്‍ തിലകന്റെ മകൻ ഷോബി തിലകൻ്റെ പ്രതികരണം. ‘സിനിമാ മേഖലയിൽ നടക്കുന്ന ഇത്തരം പ്രവണതയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ഇതിന് മുൻപ് കേട്ട് കേൾവി മാത്രമായിരുന്നു ഇത്തരം സംഭവങ്ങൾ. വ്യക്തിപരമായ കലാ ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു മാഫിയ ഉള്ളതായി അനുഭവപെട്ടിട്ടി’ല്ലെന്ന് ഷോബി തിലകൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ എല്ലാം സിനിമാ മേഖലയിലെ സംഘടനകളുമായും ചർച്ച ചെയ്ത് അതിനുവേണ്ട പരിഹാരം ഗവൺമെന്റ് കണ്ടെത്തണമെന്നാണ് അഭിപ്രായമെന്നും ഷോബി തിലകൻ പറഞ്ഞു. നേരത്തെ സിനിമാ പ്രവർത്തകരിൽ നിന്ന് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ഷോബി തിലകന്റെ സഹോദരി കൂടിയായ സോണിയ തിലകൻ തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ റൂമിലേക്ക് വരാനാനായി ഫോണിൽ സന്ദേശമയയ്ക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...