പാമ്പു കടിയേറ്റ 13കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചു ; ഒടുവിൽ ചികിത്സ കിട്ടാതെ കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്രോഹ : പാമ്പു കടിയേറ്റ 13കാരനെ മന്ത്രവാദിയുടെ നിർദ്ദേശം അനുസരിച്ച് ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂ‍ർ. ഉത്ത‍‍ർ പ്രദേശിലെ അമ്രോഹയിൽ 13കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. പാമ്പുകടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ എത്തുന്നതിന് പകരം കൗമാരക്കാരന്റെ കുടുംബം തേടിയത് മന്ത്രവാദിയുടെ സഹായമായിരുന്നു. മന്ത്രവാദിയുടെ നി‍ർദ്ദേശം കൃത്യമായി പാലിച്ച വീട്ടുകാർ 13 വയസുകാരനെ 12 മണിക്കൂറോളമാണ് മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കി നിർത്തിയത്. ഗംഗാ നദി 13കാരനെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി വീട്ടുകാരോട് വിശദമാക്കിയത്. 12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതെ വന്നതോടെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.

കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയെ മുളവടി കൊണ്ടുള്ള പാലം പോലെയുള്ള നിർമ്മിതിയിൽ കെട്ടി കയറിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള വിമ‍ർശനമാണ് ഉയരുന്നത്. ആദംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്ന് കുടുംബം നടത്തിയ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് കുട്ടി മരണത്തോട് മല്ലിടുന്ന സമയത്ത് വിഷം ഇറങ്ങുന്നത് നോക്കി നിന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...