പാലാ : സഹപാഠിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിന് ഞെട്ടിക്കുന്ന സാക്ഷി മൊഴി പുറത്ത്. വൈക്കം സ്വദേശിനി നിതിനാ മോളാണ് പാലാ സെന്റ് തോമസ് കോളേജിലേക്കുള്ള വഴിമധ്യേ കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി. മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.
കൊല്ലപ്പെട്ട പെൺകുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോൾ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണെന്നും എസ്പി പറഞ്ഞു.
രാവിലെ കാമ്പസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളേജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.
മുന്‍കൂട്ടി തീരുമാനിച്ചപോലെ നിതിന പുറത്തിറങ്ങുന്നതും കാത്ത് കത്തിയുമായി ഇയാള്‍ കാത്തിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നിലവിളി കേട്ട് ഓടിയെത്തിയവര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിതിനയെയാണ്. തൊട്ടടുത്ത് ബഞ്ചില്‍ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. അക്ഷയ് ബൈജു എന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. കോളേജ് ക്യാമ്പസില്‍ സംസാരിച്ചു കൊണ്ടിരിക്കെ അഭിഷേക് ലിബിനയെ അക്രമിക്കുകയായിരുന്നു. വളരെ ഗുരുതരമായ നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടു.