കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കില്‍ പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര് പോലുമുണ്ടാവുമായിരുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിണറായി വിജയന്റെ നടപടിയാണ് പി.സി ജോര്‍ജിന്റെ അറസ്റ്റ്. പ്രീണന രാഷ്ട്രീയമാണ് പിണറായി നടത്തുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഒരുവശത്തും പിണറായിയും മറുവശത്ത് സതീശനും ഇതേ രാഷ്ട്രീയത്തിനായാണ് നില്‍ക്കുന്നതെന്നും ഷോണ്‍ ആരോപിച്ചു.
നിയമവ്യവസ്ഥയോട് ബഹുമാനമുള്ളതിനാലാണ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. രണ്ട് ദിവസം നടന്നിട്ടും പോലീസിന് പി.സി ജോര്‍ജിനെ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു. പി.സി ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സമുദായങ്ങള്‍ക്കെതിരെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിച്ച കേസില്‍ നടപടിയെടുക്കാത്ത പോലീസാണ് ഇപ്പോള്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഭീകരര്‍ക്ക് മാത്രം സംരക്ഷണം ലഭിക്കുന്ന സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.