ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസ നോർട്ടെ ഡ്രൈവിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എറിക് ആഡംസ് എന്ന 47കാരനാണ് വെടിവയ്പ്പ് നടത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിക്കേറ്റ നിലയിൽ രണ്ട് സ്ത്രീകളെയാണ് ആദ്യം കണ്ടത്. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് 20നോടടുത്ത് പ്രായമുള്ള രണ്ട് യുവതികളേയും ഒരു യുവാവിനേയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ആക്രമണത്തിൽ 13 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.