യുഎസ് മാളില്‍ വെടിവെപ്പ് ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് :   അമേരിക്കയിലെ ഇന്‍ഡിയാനയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.  ഇന്‍ഡിയാനയിലെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലാണ് യുവാവ് വെടിയുതിര്‍ത്തത്.  ജനങ്ങള്‍ ഏറെയുള്ള മാളില്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസിനായില്ല.  അക്രമിയെ കുറിച്ച് വിവരം നല്‍കാന്‍ ദൃക്സാക്ഷികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗ്രീന്‍വുഡ് പോലീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

അക്രമി ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇയാളെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.  സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെടുകയും ചെയ്തു.

ഫുഡ്‌കോർട്ടിന് സമീപമുള്ള ശുചിമുറിയിൽ നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്.  ഇത് പരിശോധിച്ച് വരികയാണ്.  സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...