തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ച വിദ്യാര്‍ഥിക്ക് ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന പ്രഹസനമാകുന്നു. തട്ടുകടയില്‍നിന്ന് വാങ്ങിയ ബീഫ് ഫ്രൈ കഴിച്ച വിദ്യാര്‍ഥിക്ക് ഭക്ഷ്യവിഷബാധ. കട അടച്ച്‌ ഉടമ മുങ്ങി. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടില്‍ ബാബുവിന്റ മകന്‍ അമലിനാണ് (18) ഭക്ഷ്യ വിഷബാധയേറ്റത്. അമ്പലപ്പുഴ ജങ്ഷന് തെക്ക് ഭാഗത്ത് ഫെഡറല്‍ ബാങ്ക് എ.ടി.എമ്മിന് സമീപത്തെ തട്ടുകടയില്‍നിന്നാണ് ശനിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്.

ഇതു കഴിച്ച അമല്‍ ബാബുവിന് ഞായറാഴ്ച പുലര്‍ച്ച മുതല്‍ വയറിളക്കം തുടങ്ങി. ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതാനിരിക്കെയാണ് അമലിന്റെ ആരോഗ്യനില മോശമായത്. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്‍ററില്‍ ചികിത്സ തേടി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു.

കടയുടമയെ ഫോണ്‍ ചെയ്തപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യവകുപ്പ് സൂചന നല്‍കിയതാണ് കട അടച്ചിട്ട് ഉടമ മുങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ കടയില്‍നിന്ന് ഭക്ഷണം കഴിച്ച പലര്‍ക്കും മുമ്പും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. കോവിഡ് കാലത്ത് കൂട്ടത്തോടെ ടൂറിന് പോയത് വകുപ്പുതല അന്വക്ഷണത്തിന് വഴിയൊരുക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...