വാഷിങ്ടണ്‍: യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചിട്ടുണ്ട്. നിരവധി മരണങ്ങള്‍ നടന്നതായി മെട്രോപോലിറ്റന്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. എന്നാല്‍ എത്ര മരണങ്ങളെന്ന് വിളിപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങളും ലഭ്യമല്ല.രണ്ട് വെടിവയ്പുകളാണ് നടന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തിങ്കളാഴ്ച രാത്രി 8.30ഓടെ എഫ് സ്ട്രീറ്റിലാണ് വെടിവയ്പ് നടന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വാഷിങ്ടണില്‍ വെടിവയ്പ്പ്
RECENT NEWS
Advertisment