കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; വ്യാപാരികളുടെ യോഗം പ്രാദേശികമായി വിളിച്ചുകൂട്ടാന്‍ പോലീസ് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാപാരികളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുകയെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

ഹോം ഡെലിവറി, ഇലക്‌ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങള്‍ നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. റെസിഡെന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ടെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...