തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. ആഗസ്റ്റ് ഒന്‍പത് മുതലായിരിക്കും കടകള്‍ തുറക്കുക. ആഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും വ്യാപാരികള്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തയും വിലക്ക് ലംഘിച്ച് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ബലിപെരുന്നാള്‍ സമയത്തായിരുന്നു ഇത്തരത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും മൂന്ന് ദിവസത്തേക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.