വയനാട്‌ മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികളായ മൂന്ന്​ പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വയനാട്‌ മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികളായ മൂന്ന്​ പേര്‍ അറസ്റ്റില്‍. മുട്ടില്‍ വാഴവറ്റയില്‍ റോജി അഗസ്‌റ്റിന്‍, ആ​​​​​​ന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക്‌ പോകുന്നതിനിടയില്‍ കുറ്റിപ്പുറം പാലത്തിന്‌ സമീപം തിരൂര്‍ ഡിവൈ.എസ്​.പി കെ എ സുരേഷ്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ക്രൈംബ്രാഞ്ച്‌ സംഘത്തിന്​ കൈമാറി. മുട്ടില്‍ മരംമുറി കേസിലെ പ്രധാന പ്രതികളാണ്‌ അറസ്‌റ്റിലായവര്‍.

പോലീസ്‌ കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ ഇവരുടെ അമ്മ മരിച്ചിരുന്നു. സംസ്​കാര ചടങ്ങില്‍ പ​ങ്കെടുക്കണമെന്നും ചടങ്ങ്​ തീരും വരെ അറസ്റ്റ്​ ചെയ്യരുതെന്നും ആവശ്യപ്പെട്ട്‌ ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത്‌ പരിഗണിക്കുന്നതിനിടയിലാണ്‌ അറസ്റ്റ്​. അതെ സമയം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന്‌ പോലീസ്‌ കോടതിയില്‍ അറിയിച്ചു. നാളെ പകല്‍ 11.30 നാണ്‌ സംസ്‌കാരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...