Thursday, April 17, 2025 8:05 am

തിങ്കളാഴ്​ച മുതൽ നിയന്ത്രണം ലംഘിച്ച്​ കട തുറക്കുമെന്ന്​ വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : തിങ്കളാഴ്​ച മുതൽ കോഴിക്കോട്​ ജില്ലയിൽ കണ്ടെയ്​ൻമെന്റ് സോണുകളിൽ ഉൾപ്പെടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന്​ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പ​ങ്കെടുത്ത യോഗമാണ്​ കടതുറക്കൽ സമരം പ്രഖ്യാപിച്ചത്​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കി​‍ന്റെ അടിസ്ഥാനത്തിൽ കണ്ടെയ്​ൻമെന്റ് സോണുകൾ തീരുമാനിച്ചതോടെ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികൾ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

ജൂലൈ 26ന്​ മിഠായിത്തെരുവിൽ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്​ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ ലഭിച്ചത്​.

ജനസംഖ്യാടിസ്ഥാനത്തിൽ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക്​ നോക്കി നിയന്ത്രണം നടപ്പാക്കാൻ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകൾ തുറക്കാൻ കഴിയാത്ത സാഹര്യമായെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച്​ കളക്​ടർക്ക്​ നിവേദനം നൽകും. യോഗത്തിൽ ​സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു

0
മുംബൈ: എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു. മുംബൈയിലെ...

വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

0
കൊല്ലം : ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന...

മലപ്പുറം എടരിക്കോട് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

0
മലപ്പുറം : മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു....

വസ്തു വഖഫ് അല്ലാതായി മാറുന്ന വകുപ്പിന് എതിരെ കോടതി എടുത്ത നിലപാട് സുപ്രധാനമാണ് :...

0
കോഴിക്കോട് : വഖഫ് ഭേദഗതികളിൽ ഗൗരവത്തിൽ ഇടപെടൽ നടത്തണമെന്ന് സുപ്രീം കോടതി...