ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ അനുവദിച്ച മിനിമം വേതനം അടക്കം, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്ഥാപനങ്ങളുടെ ഉടമകൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി. ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം അധ്യക്ഷത വഹിച്ചു. ഷോപ്പ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ ശിവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ, സി ഐ ടി യു ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപിനാഥൻ, യുണിയൻ ഏരിയാ സെക്രട്ടറി എ. കുഞ്ഞുമോൻ, സുരേഷ് എന്നിവർ സംസാരിച്ചു. എ. കുഞ്ഞുമോൻ (പ്രസിഡൻ്റ്) അനിൽ ഭാരത്, കൃഷ്ണകുമാർ (വൈസ് പ്രസിഡൻ്റുമാർ), ഷാഹീർ പ്രണവം (സെക്രട്ടറി), വിശാഖ് മുരളീധരൻ, എച്ച്.അൻസാരി (ജോയിൻ്റ് സെക്രട്ടറിമാർ), റിയാസ് ഇസ്മയിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...