പുല്ലാട് : വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ് ആവശ്യപ്പെട്ടു. വ്യാപാരി, വ്യവസായികൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വായ്പ എടുത്താണ് പലരും വ്യാപാരം ചെയ്യുന്നത്. കടകൾ അടഞ്ഞുകിടക്കുന്നതിനാൽ തിരിച്ചടവുകൾ നടത്താൻ കഴിയുന്നില്ല.
ബാങ്കുകൾ പലതും മൊറട്ടോറിയം പോലും നൽകുന്നില്ല. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുമ്പോൾ വ്യാപാരികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് സർക്കാരെന്ന് ജില്ലാ ഖജാൻജി രാജേഷ് കുമാർ പുല്ലാട് പറഞ്ഞു.