Tuesday, May 21, 2024 9:25 am

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ല : കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്. പ്രധാന പ്രതികളിൽ ആരെയും മാപ്പുസാക്ഷികൾ ആക്കേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം. കേസിൽ വിദേശത്തുള്ള മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ പിടിയിലായവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കും.

സ്വർണക്കടത്ത് കേസിലെ നടപടികൾ പൂർത്തിയായെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ നേരത്തെ അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ല. അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരം സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാർ അറിയിച്ചു.

കേസിൽ കേരള പോലീസ് സഹായിച്ചില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഭരിക്കുന്ന പാർട്ടികൾ മാറും തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. ഡോളർ കടത്തിൽ മുൻമന്ത്രി കെ. ടി ജലീലിന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് കെ. ടി ജലീലിന് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴ ; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുരത്തോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞു

0
കോഴഞ്ചേരി : കനത്ത വേനല്‍ മഴയില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‍റെ വടക്കേ...

സ്‌കൂൾ ഏകീകരണം ; അധ്യാപകരെ അണിനിരത്തി സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

0
തിരുവനന്തപുരം: സ്‌കൂൾ ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. അധ്യാപകരെ അണിനിരത്തി...

കണ്ണൂരിൽ വൻ കവർച്ച ; വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

0
കണ്ണൂർ: പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ...

ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം : സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി...

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ...