ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷൊർണൂർ- കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റിയതും തൃശൂർ- മംഗലാപുരം ട്രെയിൻ നിർത്തലാക്കിയതും വലിയ അതൃപ്തിയാണ് യാത്രക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത് . സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്. നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്നു 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ- കാലിക്കറ്റ് പാസഞ്ചർ. അതിപ്പോൾ 8:45 ലേക്ക് മാറ്റി, ഒപ്പം തൃശൂർ- മംഗലാപുരം ട്രെയിൻ നിർത്തലാക്കിയത് സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. അടുത്ത ജില്ലകളിൽ നിന്നും ദിവസവും ജോലിക്ക് പോയി വരുന്ന സാധാരണക്കാരുടെ വലിയ ആശ്രയമായിരുന്നു വൈകീട്ട് 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ- കോഴിക്കോട് പാസഞ്ചർ.

ഓഫീസ് ജോലികൾ മുതൽ സ്വന്തം കച്ചവടം വരെ കഴിഞ്ഞെത്തുന്നവർക്ക് തികച്ചും സൗകര്യപ്രദമായിരുന്ന സമയമായിരുന്നു ഇത്. എന്നാൽ യാത്രക്കാർക്ക് തിരിച്ചടി നൽകിയാണ് പാസഞ്ചറിന്റെ സമയം രാത്രി 8:45 ലേക്ക് മാറ്റിയത്. വൈകുന്നേരങ്ങളിൽ ബദൽ ട്രെയിനുകളും ഇല്ലാത്ത അവസ്ഥയിൽ ചിലവ് കുറഞ്ഞ യാത്രക്ക് ഇനി എന്തെന്ന ചോദ്യ ചിഹ്നമാണ് സാധാരണക്കാർക്ക് മുന്നിൽ. പാസഞ്ചർ രാത്രിയിലേക്ക് മാറ്റിയതോടെ ട്രെയിനിലെ യാത്രക്കാരും കുറഞ്ഞു. ആളില്ലാത്ത കമ്പാർട്ട്‌മെന്റുകളിൽ സ്ത്രീകൾ ഭയത്തോടെയാണ് യാത്ര ചെയ്യുന്നതെന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...