കൊച്ചി: തട്ടം മാറ്റുന്നതല്ല പുരോഗമനം എന്നും, തട്ടമിട്ട് കൊണ്ട് വലിയ നേട്ടങ്ങൾ നേടിയവർ നമുക്ക് ചുറ്റും ഉണ്ടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളത്തെ മുസ്‍ലിം ലീഗ് ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് കോൺഗ്രസിനുള്ള ക്ലാരിറ്റി ഇടതുമുന്നണിക്കോ സി.പി.എമ്മിനോ ഇല്ല. ഇവിടുത്തെ സഹോദരിമാർക്ക് പുരോഗതി പ്രാപിക്കാൻ തട്ടം ഒരു പ്രശ്‌നമാണോ? തട്ടമിട്ടുകൊണ്ട് തന്നെ ഡിഗ്രിയെടുക്കാം, എൻജിനീയറാകാം, ഡോക്ടറാകാം. അന്തർദേശീയ കുതിരഓട്ട മത്സരത്തിൽ മലപ്പുറത്തുള്ള പെൺകുട്ടി തട്ടമിട്ടുകൊണ്ട് സമ്മാനം വാങ്ങിയത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. ഏത് രംഗത്തും തട്ടമിട്ടുകൊണ്ടും മതവിശ്വാസം പുലർത്തിക്കൊണ്ടും എവിടെയുമെത്താം. പക്ഷേ, ആ തട്ടം മാറ്റുന്നതാണ് പുരോഗമനം എന്നുകരുതുന്ന ഇടതുമുന്നണി ഈ കാലത്തിന് യോജിച്ച വർത്തമാനമല്ല പറഞ്ഞത്’ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























