കെഎസ്ആർടിസി കായംകുളം ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് ; ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കെഎസ്ആർടിസി കായംകുളം ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുകാരണം ദിവസവും ഏഴും എട്ടും ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നു. ഡിപ്പോയിൽ 19 ഡ്രൈവർമാരുടെ കുറവാണുള്ളത്. ഡിപ്പോയിൽ 102 ഡ്രൈവർമാർ വേണ്ടിടത്ത് 83 പേർ മാത്രമാണുള്ളത്. കണ്ടക്ടർമാർ 104 പേരുണ്ട്. കായംകുളം ഡിപ്പോയിൽനിന്ന് 47 ഷെഡ്യൂളുകളാണ് ദിവസവുമുള്ളത്. എന്നാൽ ഡ്രൈവർമാർ ഇല്ലാത്തത് കാരണം 38, 39 ഷെഡ്യൂളുകളാണ് അയക്കുന്നത്. ഡിപ്പോയിൽ ആകെ 51 ബസുണ്ട്. ഡ്രൈവർമാർ ഇല്ലാത്തതുകാരണം ബസുകൾ വെറുതേ ഇടേണ്ട അവസ്ഥയാണ്. ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്.

കായംകുളത്തുനിന്ന്‌ ദേശീയപാതയിലൂടെ ചവറ-ഹരിപ്പാട് റൂട്ടിലോടുന്ന ഓർഡിനറി ഷെഡ്യൂൾ ജീവനക്കാരില്ലാത്തതിനാൽ ഒരുമാസമായി അയക്കുന്നില്ല. ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്.
ദേശീയപാതയിലൂടെയും ഗ്രാമീണ റോഡുകളിലൂടെയും ഓടുന്ന ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നുണ്ട്. ചെയിൻ സർവീസ് ആയതിനാൽ കെപി റോഡിലൂടെയുള്ള ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നില്ല. കായംകുളത്തുനിന്ന്‌ താമരക്കുളത്തേക്കുള്ള ഷെഡ്യൂളും പലപ്പോഴും അയക്കാനാകുന്നില്ല. ജീവനക്കാരില്ലാത്തതിനാൽ മുതുകുളംവഴി ഹരിപ്പാടിനുള്ള സർവീസും പുതുപ്പള്ളി, കനകക്കുന്ന് സർവീസുകളും പുനരാരംഭിക്കാനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...