പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവ് കെ എസ് ഇ ബിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തപെടാത്തത് കെ എസ് ഇ ബിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. സബ് എഞ്ചിനീയർ, ഓവർ സിയർ, ഫീൽഡ് സ്റ്റാഫുകൾ എന്നിവരുടേത് അടക്കമുള്ള ഒഴിവുകൾ ആണ് നികത്തപെടുവാനുള്ളത്. ലൈനുകളിൽ അറ്റകുറ്റപണികൾ അടക്കം നടക്കുമ്പോൾ ലൈനുകളിൽ വൈദ്യുതി കടത്തിവിടന്നത് സംബന്ധിച്ച് സബ് എഞ്ചിനീയർക്കാണ് ചുമതല. എന്നാൽ പലയിടത്തും സബ് എഞ്ചിനീയർ ഇല്ലാത്തതിനാൽ ഫീൽഡ് സ്റ്റാഫുകൾ ഇത് ഏറ്റെടുക്കേണ്ടി വരുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പതിനയ്യായിരത്തോളം ഒഴിവുകൾ ആണ് സംസ്ഥാനത്ത് ഒട്ടാകെ നികത്തപ്പെടുവാനുള്ളത്.

പി എസ് സി വഴി നികത്തപെടേണ്ട ഒഴിവുകൾ ആണ് ഇവ. ഉദ്യോഗസ്ഥരുടെ അഭാവം കാരണം ഫീൽഡ്കളിൽ കരാർ ജോലിക്കാർ പോകുന്ന സ്ഥിതി വിശേഷവും ഉണ്ടാക്കുന്നുണ്ട്. കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ ജീവനക്കാരനായ യുവാവ് ഷോക്ക് ഏറ്റ് മരണപെട്ട സാഹചര്യം അടക്കം പരിശോധിച്ചാൽ ഇത്തരത്തിൽ ഉള്ള ഉദ്യോഗസ്ഥരുടെ അഭാവം മൂലം സംഭവിച്ച അനാസ്ഥകൾ അനവധിയാണ്. അപകടം നടന്നത് എങ്ങനെ എന്ന് വിശദീകരിക്കാൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

ഫീൽഡ് സ്റ്റാഫുകളുടെയുൾപ്പെടെ ഒഴിവുകൾ നികത്തുവാൻ ബാക്കി നിൽക്കുമ്പോൾ ഓഫീസ് ഒഴിവുകൾ നികത്തുവാനാണ് അധികൃതർ തിടുക്കം കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്.രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരത്തിൽ വേക്കൻസികൾ ഒഴിഞ്ഞു കിടക്കുമ്പോഴും പലയിടത്തും ഒഴിവുകൾ നികത്തുവാൻ നടപടികൾ എങ്ങും എത്തുന്നില്ല എന്നതാണ് വാസ്തവം. അപകടങ്ങൾ തുടർ കഥകൾ ആകുമ്പോൾ കോന്നി അടക്കമുള്ള സ്ഥലങ്ങളിൽ കെ എസ് ഇ ബിയിൽ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...