എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണു‌നാഥ് പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ദിനത്തില്‍ സമഗ്ര സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശമുയർത്തി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ (NSS) നേതൃത്വത്തിൽ പത്തനംതിട്ടയില്‍ നടന്ന ‘അതിജീവനം 2026’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിജീവനം 2026 പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് ലൈൻ, ഉപജീവനം, പഠനോപകരണ വിതരണം തുടങ്ങിയ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. അഡ്വ.അബിൻ വർക്കി എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതിയിൽ പെട്ടവർക്ക് ആശ്വാസവും പിന്തുണയും നൽകിയ എൻ.എസ്.എസ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉപഹാര സമർപ്പണം നിർവ്വഹിച്ചു.ചെങ്ങന്നൂർ ആര്‍.ഡി.ഡി സുധ കെ.മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.എസ്.സന്തോഷ് അതിജീവനം 2026 പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരണങ്ങൾ നൽകി.

ദുരന്ത സാഹചര്യങ്ങളിൽ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഫലപ്രദമായി ഇടപെടാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും പരിശീലനം നൽകുന്ന പദ്ധതിയാണ് ലൈഫ് ലൈൻ. ഇതിനുപുറമെ ഉപജീവന പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുകയും കുട്ടികൾക്ക് 2500 രൂപ മൂല്യമുള്ള പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. തുന്നിച്ചേർത്ത അതിജീവനം 2026 പദ്ധതി ഏവരുടെയും ശ്രദ്ധനേടി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...