ലോക്ക്ഡൗണ്‍ : സംസ്ഥാനത്ത് പലയിടങ്ങളിലും മരുന്നിന് ക്ഷാമം ; ജീവൻ രക്ഷാ മരുന്നുകൾ കിട്ടാനില്ല

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് പലയിടങ്ങളിലും പൊതുവിപണിയിൽ മരുന്നുകൾക്ക് ക്ഷാമം. പാരസെറ്റമോൾ തുടങ്ങി ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാമരുന്നുകൾ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ലോക്ക്ഡൗണ്‍ ആയതോടെ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്ന വഴി. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് ഇതിന് കാരണം.

കഴിഞ്ഞ മാസം പകുതിയോടെ ബില്‍ ചെയ്ത മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ പല മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റോക്കുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മറുപടി. ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ അറിയിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...