തേനിയില്‍ 20 പേര്‍ക്ക് കൊവിഡ് ; ഇടുക്കി അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തേനിയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയില്‍. തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചും ആളുകളെ കർശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ കേരളത്തോട് ചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരിൽ നിന്നുള്ളവരാണ്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്കായി ഇടുക്കിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്.

ഈ സാഹചര്യത്തിൽ കുമളി, കമ്പംമെട്ട്, ബോഡിമേട്ട് ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ലോഡുമായി വരുന്ന വാഹനങ്ങളിൽ അണുനാശിനി തളിക്കും. യാത്രക്കാരെ കർശന പരിശോധനക്ക് വിധേയരാക്കും. വിലക്ക് മറികടന്ന് തമിഴ്നാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളികൾ സമാന്തരപാതകളിലൂടെ ഇപ്പോഴും കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെ തടയാൻ വനംവകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....