കായിക പരിശീലനത്തിനിടെ ഷോട്ട്പുട്ട് തലയില്‍ കൊണ്ടു ; വിദ്യാര്‍ഥിയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തലശേരി : കായിക പരിശീലനത്തിനിടെ അബദ്ധത്തിൽ ദിശ തെറ്റിയെറിഞ്ഞ ഷോട്ട്പുട്ട് തലയിൽ പതിച്ച വിദ്യാർഥിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. പള്ളൂർ കസ്തൂർബാഗാന്ധി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സൂര്യകിരണിനാണ് (14) പരിക്കേറ്റത്. വൈകുന്നേരം മൂന്നരയ്ക്കു സ്‌കൂൾ മൈതാനത്തിൽ വെച്ചാണ് സംഭവം. സ്‌കൂൾ കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സെലക്ഷൻ ട്രയൽ റൺ നടത്തുന്നതിനിടെ മറ്റൊരു വിദ്യാർഥിയെറിഞ്ഞ ഷോട്ട്പുട്ട് അബദ്ധവശാൽ അവിടെയുണ്ടായിരുന്ന സൂര്യകിരണിന്‍റെ തലയിൽ കൊള്ളുകയായിരുന്നു. തുടർന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

സൂര്യകിരൺ ഇപ്പോൾ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ചു വിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് എൻസിസി ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധവശാൽ വെടിയേറ്റു കൂത്തുപറമ്പിൽ ഒരു കാഡറ്റ് ദാരുണമായി മരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...