കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാകണം ; അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :   മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.   താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗവകുപ്പിന്‍റെ നേതൃത്വത്തില്‍ രണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു.   ഇതിനായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ആരോഗ്യമന്ത്രി വീണാജോര്‍ജ്,   ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പ്രത്യേകമായി മുന്‍കൈ എടുത്തിരുന്നു.   നദികളിലെ ജലനിരപ്പ് ഉയരുമ്പോള്‍ പുറത്തേക്ക് വരാന്‍ നടപ്പാതയോ പാലമോ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും എംഎല്‍എ വ്യക്തമാക്കി.    അതേസമയം മഴ സൃഷ്ടിച്ച പ്രതിസന്ധിഘട്ടം നാം തരണം ചെയ്ത് കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.   കക്കി ആനത്തോട് റിസര്‍വോയറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  പമ്പ റിസര്‍വോയറില്‍ നിലവില്‍ ബ്ലു അലര്‍ട്ടാണ്.

ജനസാന്ദ്രതയുള്ള മേഖലകളില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും വനമേഖലയിലും ഡാമിന്‍റെ  വൃഷ്ടിപ്രദേശത്തും മിതമായ തോതില്‍ മഴ പെയ്യുകയാണ്.  ഡാമിലേക്ക് എത്തുന്ന ജലം കൂടുന്നുണ്ട്.   രണ്ട് ഡാമുകളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപീകൃതമാകുന്ന ന്യൂനമര്‍ദത്തിന്‍റെ  പശ്ചാത്തലത്തില്‍ മഴ തുടരുമെന്നാണ് സൂചന.  ഫ്‌ളഡ് ടൂറിസം അനുവദിക്കില്ല.   അപകടസാഹചര്യം നിലനില്‍ക്കെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ റാന്നി തഹസില്‍ദാര്‍ ആര്‍.രാജേഷ്, എല്‍ആര്‍ തഹസില്‍ദാര്‍ ജോസ് കെ. ഈപ്പന്‍,  റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി,   ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്‌സ്,  ജോര്‍ജ് ഏബ്രഹാം,  തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...