കോന്നിയില്‍ ആനകള്‍ക്ക് ഷവര്‍ബാത്ത് – കഴിക്കാന്‍ തണ്ണിമത്തനും വാഴപ്പിണ്ടിയും പഴ വര്‍ഗങ്ങളും

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊടും ചൂടിനെ അകറ്റാന്‍ കോന്നി ആനത്താവളത്തിലെ ആനകള്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. കുളിക്കുവാന്‍ പ്രത്യേകം നിര്‍മ്മിച്ച ഷവര്‍ബാത്തും കഴിക്കാന്‍ തണ്ണിമത്തനും വാഴപ്പിണ്ടിയും പഴ വര്‍ഗങ്ങളും വെള്ളരിയുമെല്ലാം ആനകള്‍ക്ക് നല്‍കുന്നുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും പതിവായുള്ള ആനക്കുളിക്ക് പുറമേ രണ്ട് മണിക്കൂറാണ് ഷവര്‍ ബാത്തിലൂടെ ആനകളുടെ ശരീരം തണുപ്പിക്കുന്നത്. കുടിക്കുവാനും സ്വയം ശരീരം തണുപ്പിക്കുവാനും ആനത്തറികള്‍ക്ക് മുന്‍പിലും ടാങ്കില്‍ വെള്ളം നിറച്ച് കൊടുക്കാറുണ്ട്. ആനത്തറി കോണ്‍ക്രീറ്റ് ചെയ്തതായതിനാല്‍ ഉച്ച സമയങ്ങളില്‍ ചൂട് കൂടുമ്പോള്‍ ആനകളെ പാപ്പാന്മാര്‍ തറിയില്‍ നിന്നും അഴിച്ച് മരങ്ങളുടെ ചുവട്ടില്‍ കെട്ടും.

കോന്നി ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ ജെയിസ് മോന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനകളെ ഇത്തരത്തില്‍ പരിപാലിക്കുന്നത്‌. ആനത്താവളത്തിന്റെ ചുമതലയുള്ള റെയ്ഞ്ച് ഓഫീസര്‍ ശശീന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എസ് ഷിനോജ് എന്നിവര്‍ ദിവസവും ആനകളെ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. പ്രിയ ദര്‍ശിനി(41), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ നാല് ആനകള്‍ക്കായി 8 പാപ്പാന്‍‌മാരാണുള്ളത്. മണ്ണീറ വന സംരക്ഷണ സമിതിയില്‍ നിന്നും എത്തിക്കുന്ന തീറ്റപ്പുല്ലാണ് ആനകളുടെ പ്രധാന ആഹാരം. ഇതിന് പുറമേ റാഗി, ചോറ്, ഗോതമ്പ്, മിനറല്‍ മിക്സ്ച്ചര്‍ എന്നിവയും ആനകള്‍ക്ക് നല്‍കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...