ശ്രുതി ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു ; പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് സൂപ്പര്‍താരം കമൽ ഹാസൻ്റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ ചൊവ്വാഴ്ച ശ്രുതി ഹാസനും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രൊജക്ട് ചലച്ചിത്രമാണോ, അല്ല ആല്‍ബമാണോ തുടങ്ങിയ സൂചനകള്‍ ഒന്നും പോസ്റ്ററില്‍ നല്‍കുന്നില്ല. ശ്രുതിയും ലോകേഷും ആദ്യമായാണ് ഒരു പ്രൊജക്ടില്‍ ഒന്നിക്കുന്നത്. നേരത്തെ രാജ് കമല്‍ ഫിലിംസിന് വേണ്ടി കമല്‍ഹാസനെ നായകനാക്കി 2022 ല്‍ വിക്രം എന്ന ചിത്രം ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരുന്നു വിക്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് കൈവരിച്ചത്.

അതിന് ശേഷം രാജ് കമലുമായി വീണ്ടും കൈകോര്‍ക്കുകയാണ് ലോകേഷ്. ‘ഇനിമേൽ ദേലുലു പുതിയ സോലുലു’ എന്ന ടാഗ് ലൈന്‍ പുതിയ പ്രഖ്യാപനത്തിന് നല്‍കിയിട്ടുണ്ട്. ഇത് മ്യൂസിക്ക് ആല്‍ബമാണ് എന്ന സൂചന ഇത് നല്‍കുന്നുണ്ട്. എന്തായാലും വൈകാതെ കൂടുതല്‍ പ്രഖ്യാപനം പുറത്തുവരും. വന്‍ വിജയം നേടിയ പ്രഭാസിന്‍റെ സലാര്‍ എന്ന ചിത്രത്തിലാണ് അവസാനമായി ശ്രുതി ഹാസന്‍ അഭിനയിച്ചത്. ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് അടുത്ത് നേടിയെന്നാണ് വിവരം. തുടര്‍ന്ന് ഒടിടിയിലും നെറ്റ്ഫ്ലിക്സ് വഴി ചിത്രം റിലീസായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...