കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് പോലീസിസ് റിപ്പോര്‍ട്ട്.
2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. കാപ്പക്കേസ് ചുമത്തി മുഴക്കുന്ന് പോലിസ് അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് ആകാശിനെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. സിപിഎം നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തുവന്നതോടെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പോലിസ് നീക്കം ശക്തമാക്കാന്‍ തുടങ്ങിയത്.