ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിംഗ് പിഴവിനെപ്പറ്റി ഓപ്പറേഷൻസ് മാനേജർ അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ മാസ്റ്റർ കെഎസ് ബിനോദിനോട് ഇന്ന് അന്വേഷണസമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. ആസൂത്രണത്തിലെ പാളിച്ചയും ഷണ്ടിംഗ് ജോലി നീണ്ടുപോയതുമാണ് പിഴവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ കെഎസ് ബിനോദിനെ ഇന്നലെ വൈകിട്ട് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററുടെ പരിചയക്കുറവും വിനയായെന്നാണ് വിലയിരുത്തൽ. ആലപ്പി-ധൻബാദ് എക്സ്പ്രസിലെ ബോഗിയാണ് ഷണ്ടിംഗ് നടത്തിയത്. പുലർച്ചെ 6ന് മുൻപേ പൂർത്തിയാക്കേണ്ട ഷണ്ടിംഗ് ജോലി അവസാനിച്ചത് രാവിലെ 7.30ന് ആയിരുന്നു. ഇതിനനുസരിച്ച് മറ്റ് ട്രെയിനുകളെ ക്രമീകരിക്കുന്നതിലും പിഴവുണ്ടായി. ഇതിന്റെ ഫലമായി കൊച്ചുവേളി-ബാംഗ്ലൂരും കൊല്ലം-ആലപ്പുഴ ട്രെയിനും പിടിച്ചിടേണ്ടിയും വന്നു. മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി. എഞ്ചിനുകൾ മാറ്റുന്ന ഷണ്ടിംഗ് നടപടികൾക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയിട്ടത്. ഇതിനെ തുടർന്ന് മറ്റ് ട്രെയിനുകൾ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033