വൈക്കം : ട്രാവലര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം ടിവി പുരം പഴുതുവള്ളി വടകരംചേരില്‍ കുര്യന്റ മകന്‍ കെ.സജി (54 ) യാണ് മരിച്ചത്. അപകടത്തിന്റ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡില്‍ നിന്ന് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ട്രാവലറിന്റെ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ (34) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാത്രി പൊതി റയില്‍വേ പാലത്തിനു സമീപത്തായിരുന്നു അപകടം. കീഴൂര്‍ ക്ഷേത്രത്തിലെ പാന ഉല്‍സവ ഡ്യൂട്ടി കഴിഞ്ഞ് വൈക്കത്തേക്കു മടങ്ങുമ്പോഴാണ് കീഴൂര്‍ ഭാഗത്തേക്കു വന്ന ട്രാവലര്‍ ബൈക്കുമായികൂട്ടിയിടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സജിയെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ജെസി. മക്കള്‍ : ആന്‍മരിയ, ആല്‍ബര്‍ട്ട്. മാതാവ് : മേരി. മൃതേദേഹം കോട്ടയം മാതാ ആശുപത്രിയില്‍.