കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ റിമാന്‍ഡ് പ്രതി എസ്.ഐയെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

​പൊന്‍കുന്നം: തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ റിമാന്‍ഡ് പ്രതി എസ്.ഐയെ ആക്രമിച്ചു. തലക്ക്​ മുറിവേറ്റ മണിമല എസ്.ഐ ജെബിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി വെള്ളാവൂര്‍ വില്ലന്‍പാറ സ്വദേശി ജയേഷ് എന്ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

മൂവാറ്റുപുഴയില്‍നിന്ന് അഞ്ചുപേര്‍ ചേര്‍ന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലായിരുന്നു സുരേഷ്. വെള്ളിയാഴ്ച രാവിലെ മണിമലയില്‍ തെളിവെടുപ്പിന്​ കസ്​റ്റഡിയില്‍ വാങ്ങിയതാണ്. തെളിവെടുപ്പിനുശേഷം വൈകീട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജീപ്പില്‍ കൊണ്ടുവരുമ്പോള്‍ കൈലാത്തുകവലയില്‍ വെച്ചായിരുന്നു ആക്രമണം.

നേരത്തെ തന്നെ അന്വേഷിച്ച്‌ പലതവണ പോലീസ് വീട്ടിലെത്തിയതിനെക്കുറിച്ച്‌ പറഞ്ഞ് ആക്രോശത്തോടെ എസ്‌.ഐയുടെ തലയില്‍ വിലങ്ങിട്ട കൈകൊണ്ട് ജയേഷ് ഇടിക്കുകയായിരുന്നു. എസ്.ഐക്ക് പരിക്കേറ്റപ്പോള്‍ കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയതോടെ ജീപ്പില്‍നിന്നിറങ്ങി കടക്കാന്‍ ശ്രമിച്ചു. പ്രദേശവാസികള്‍ ചേര്‍ന്ന് സുരേഷിനെ തടഞ്ഞുനിര്‍ത്തി. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനുകൂടി കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...

അടൂര്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു

0
അടൂര്‍ : അടൂര്‍ എം.സി റോഡില്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ തമ്മില്‍...