ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പത് കാസര്‍കോട് സ്വദേശികളില്‍ നാല് പേരെയാണ് യുഎഇ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു ശേഷം നാട്ടിലേക്കു കയറ്റിവിട്ടത്.

നാലുപേരും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂര്‍ സ്വദേശി മുഹ്‌സിന്‍, ജലാലാബാദ് ജയിലില്‍ വെടിയുതിര്‍ത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായി എന്‍ഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പോലീസ് ഒന്‍പതു പേരെ പിടികൂടിയത്. പിടിയിലായവരില്‍ നാല് പേരെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.

ഇവരുടെ പാസ്‌പോര്‍ട്ട് എന്‍ഐഎ സംഘം പിടിച്ചുവെച്ചതായും വിവരമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ക്വറന്റൈനില്‍ പാര്‍പ്പിച്ച യുവാക്കള്‍ കഴിഞ്ഞ ദിവസം കാസര്‍കോടുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.

ഐഎസില്‍ പോയവരുമായി ഇവര്‍ നിരന്തരം വാട്‌സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ് ആശയങ്ങളിലേക്ക് ചോദ്യം ചെയ്യപ്പെട്ടവരും ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്നതിന്റെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയുണ്ടായതെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...