പേരാബ്ര: പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കണ്ട്രോള് റൂം ഗ്രേഡ് എസ് ഐ കൊയിലാണ്ടി കുറുവങ്ങാട് കൈതവളപ്പില്‍ താഴ സതീഷാണ് (52) കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എരവട്ടൂര്‍ പാറപ്പുറം സ്കൂളിനടുത്തെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. പേരാബ്ര താലൂക്ക് ആശുപത്രിയിലല്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോവിഡ് പരിശോധകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ട് പോകുമെന്ന് പേരാമ്പ്ര എസ് ഐ അറിയിച്ചു. ഭാര്യ – പ്രസീത, മക്കള്‍ – സ്നേഹ, ആര്‍ദ്ര.