വൈഗ കൊലപാതകം ; പിതാവ് സനു മോഹനുമായി പോലീസ് തെളിവെടുപ്പു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പതിനൊന്നുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനുമായി പോലീസ് തെളിവെടുപ്പു തുടങ്ങി. കങ്ങരപ്പടിയില്‍ സനു മോഹനും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റില്‍ എത്തി രാവിലെ തെളിവെടുത്തു. പിന്നീട് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയ്ക്കു സമീപവും തെളിവെടുത്തു.

വൈഗയെ ഫ്ലാറ്റില്‍ വെച്ചു ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കി പുഴയില്‍ എറിഞ്ഞെന്നാണ് സനു മോഹന്റെ മൊഴി. അതേസമയം ഫ്ലാറ്റില്‍ എങ്ങനെയാണ് രക്തക്കറ കണ്ടെത്തിയതെന്ന് പോലീസീന് കണ്ടെത്താനായിട്ടില്ല. സനു മോഹന്റെ മൊഴിയില്‍ ഇതിനു സൂചനകളൊന്നുമില്ല. അതുകൊണ്ടുതന്നെ മൊഴി പൂര്‍ണമായും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയതും പോലീസിനെ കുഴക്കുന്നുണ്ട്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം മുന്നില്‍ കാണുന്നത്. വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം ഉണ്ടെന്നുള്ള  കാക്കനാട് കെമിക്കല്‍ ലാബില്‍ നടന്ന രാസപരിശോധനയിലെ കണ്ടെത്തലാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി മദ്യം നല്‍കിയോ എന്നു പോലീസ് സംശയിക്കുന്നുണ്ട്. അബോധാവാസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും സംശയിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...