ഡി.ജി.പിയുടെ ലെറ്റര്‍പാഡ് , ഡി.വൈ.എസ്.പിയുടെ യൂണിഫോം ; പോലീസ് ആസ്ഥാനത്ത് എസ്.ഐയുടെ ആള്‍മാറാട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത പോലീസ് ആസ്ഥാനത്തെ എസ്.ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ജേക്കബ് സൈമണ്‍ എന്ന ഉദ്യോസ്ഥനെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥന്‍റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വ്യാജ പോലീസ് യൂണിഫോം പിടിച്ചെടുത്തു. ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയടക്കം പേരില്‍ വ്യാജരേഖകളുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനാണ് ജേക്കബ് സൈമണെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

പോലീസ് ആസ്ഥാനത്തെ ജനമൈത്രി സെല്ലില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറാണ് ജേക്കബ് സൈമണ്‍. ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍പാഡുകള്‍ കൈക്കലാക്കിയ ശേഷം വ്യാജ ഒപ്പ് ഉപയോഗിച്ച് രേഖകളുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. സ്വന്തം ആവശ്യങ്ങള്‍ക്കായി തന്നെയാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പുറത്ത് മറ്റാര്‍ക്കെങ്കിലും വ്യാജരേഖ നല്‍കിയോ എന്ന് പരിശോധിച്ച് വരികയാണ്. ജേക്കബ് സൈമണിന്റെ  കൊല്ലം കരുനാഗപ്പള്ളിയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.വൈ.എസ്.പിയുടെ വ്യാജ യൂണിഫോമും പിടിച്ചെടുത്തു. പോലീസ് ആസ്ഥാനത്തെ ഓഫീസിലും റെയ്ഡ് നടത്തി. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...