എസ്.ഐയെ കയ്യേറ്റം ചെയ്തു ; സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്. മദ്യലഹരിയില്‍ കഴക്കൂട്ടം എസ്.ഐയെ കയ്യേറ്റം ചെയ്തതെന്നാണ് കേസ്. ഞായറാഴ്ച രാത്രി നടന്ന അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരിച്ചില്‍ ഊർജിതമാക്കി. സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീന്‍, നിധിന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണന്‍, ജോഷി ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മദ്യലഹരിയില്‍ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികള്‍ ഇത് തടയാനെത്തിയ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാര്യവട്ടം ജംഗ്ഷന് സമീപത്തെ കടയിലെത്തിയ പ്രതികള്‍ ജ്യൂസ് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വൈകിയതോടെ കടയിലെ ജീവനക്കാരനുമായി തര്‍ക്കമുണ്ടായി. പിന്നാലെ കടയുടമയെയും മര്‍ദിച്ചു. സി.പി.എം പ്രവര്‍ത്തകരാണെന്നും കാണിച്ചുതരാമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി കടയുടമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം എസ്.ഐയെയും കയ്യേറ്റം ചെയ്തു. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...