കുവൈറ്റ് : ഒരു മലയാളികൂടി കോവിഡ് ബാധിച്ച് കുവൈറ്റില്‍ മരണമടഞ്ഞു. മണിമല – കടയനിക്കാട് കളപ്പുരക്കല്‍ സിബി എബ്രഹാം (54) ആണ് ഇന്ന് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. സംസ്കാരം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ നടക്കും. മാമ്മൂട് ഇയ്യാലില്‍ ബെറ്റിയാണ് ഭാര്യ . മക്കള്‍ – റൂബിന്‍ (കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി) , റിജിന്‍ (സെന്റ് ജോര്‍ജ്ജ് സ്കൂള്‍ മണിമല പ്ലസ് ടു വിദ്യാര്‍ത്ഥി).