കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു; ഇതില്‍ ഒരാളുടെ നില ഗുരുതരo

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണ സമയത്ത് നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തുവെന്നാണ് എയിംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം.

രാജ്യത്ത് ശനിയാഴ്ച ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ 1,65,714 പേരാണ് സ്വീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്സിനെടുത്തത് യുപിയിലാണ്. ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ അനുഭവപ്പെട്ടതായി നിലവില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഡെല്‍ഹിയിലെ സംഭവത്തിന് കാരണം സാങ്കേതിക തകരാറുകള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തോട് പ്രതികരിച്ച ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ; ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...