Friday, July 4, 2025 12:16 am

പഴവങ്ങാടി – നാറാണംമൂഴി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന തോടിനു കുറുകെയുള്ള നടപ്പാലം തകര്‍ച്ചയുടെ വക്കില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ചേത്തയ്ക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം തകർച്ചയുടെ വക്കിലായിട്ടും പുനരുദ്ധരിക്കാൻ നടപടിയില്ല. പൊട്ടനരുവി – ളാഹമണ്ണിൽപടി, മുക്കട – ഇടമൺ – അത്തിക്കയം എന്നീ റോഡുകളേയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന നടവഴിയിലെ തോടിനു കുറുകെയുള്ള നടപ്പാലമാണിത്. പഴവങ്ങാടി പഞ്ചായത്തിലെ പാക്കാവുങ്കൽ കോളനി, ഊട്ടുപാറപടി എന്നിവിടങ്ങളില്‍ താമസിക്കുന്നവർ പുറംനാടുകളുമായി ബന്ധപ്പെടുന്നത് ഇതുവഴിയാണ്. കാൽനടക്കാർ മാത്രമല്ല ഇരു ചക്ര വാഹനങ്ങളും കോൺക്രീറ്റ് ചെയ്ത നടവഴിയിലൂടെ കടന്നു പോകുന്നുണ്ട്.

മുന്‍പ് നടവഴി മാത്രമായിരുന്ന ഇവിടം അടുത്ത കാലത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പഴവങ്ങാടി പഞ്ചായത്ത് നിർമ്മിച്ച നടപ്പാലമാണിത്. തോടിന്റെ മധ്യത്തിലെ തൂണിന്റെ അടിത്തറയും ബലക്ഷയം നേരിടുന്നുണ്ട്. അടി ഭാഗത്തെ കോൺക്രീറ്റ് പൂർണമായി അടർന്നു പോയി. കമ്പികൾ തെളിഞ്ഞിരിക്കുന്നു. തുരുമ്പിച്ചു ഇളകിയ കമ്പി നശിക്കുന്നതോടെ പാലം നിലം പൊത്തുമെന്നതില്‍ സംശയമില്ല. ഭാരം കയറ്റിയാലോ കൂടുതല്‍ ആള്‍ക്കാര്‍ ഒരേ സമയം പ്രവേശിച്ചാലോ പാലം തകർന്നു വീഴും.

വരുന്ന മഴക്കാലത്ത് തോട്ടില്‍ അമിത അളവില്‍ വെള്ളമെത്തിയാലും പാലം അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. സർക്കാരിന്റെയോ, ത്രിതല പഞ്ചായത്തുകളുടെയോ ഏതെങ്കിലും പദ്ധതിയിൽ പാലം പുനർനിർമിക്കുകയാണ് അടിയന്തരമായി വേണ്ടത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാവുന്ന തോടാണിത്. തോടിന്റെ വശങ്ങളില്‍ കൈയ്യേറ്റവും വ്യാപകമാണ്. പാലം ഇല്ലാതായാല്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടാകും. അതിര്‍ത്തിയായതിനാല്‍ വാര്‍ഡംഗങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...