ഉത്തര്‍പ്രദേശ് പോലീസ് സുപ്രീംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ ആരോപണങ്ങള്‍ ധാരാളം ; സിദ്ദിഖ് കാപ്പനെതിരെ തെളിവുകളില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലീസ് സുപ്രീംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ ധാരാളം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒന്നിനു പോലും യുഎപിഎ പ്രകാരം കേസെടുക്കാനുള്ള തെളിവുകള്‍ നല്‍കിയിട്ടില്ല.

സിദ്ദിഖ് ഹാഥ്‌റസിലേക്ക് പത്രപ്രവര്‍ത്തകനെന്ന വ്യാജേന ഒക്ടോബര്‍ 5ന് പോയെന്നാണ് ഒരു ആരോപണം. അദ്ദേഹം പോപുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്നും പറയുന്നു. പോപുലര്‍ ഫ്രണ്ട് ഇന്ത്യയില്‍ യുഎപിഎ പ്രകാരം നിരോധിച്ച ഒരു സംഘടനയല്ല. അതുകൊണ്ടുതന്നെ കുറ്റാരോപിതന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെങ്കില്‍ തന്നെ അത് നിയമവിരുദ്ധമല്ല.

സദ്ദിഖിന്റെ കയ്യില്‍ നിന്ന് കുറ്റകരമായ വസ്തുക്കള്‍ പിടിച്ചെടുത്തുവെന്ന് പറയുന്നു. അതിലൊന്ന് ആം ഐ നോട്ട് ഇന്ത്യാസ് ഡോട്ടര്‍? എന്ന ലഘുലേഖയാണ്. ഹാഥ്‌റസ് കേസ് നടക്കുന്ന സമയത്ത് വ്യാപകമായി പ്രചരിച്ചതാണിത്. ഇതിലും നിയമവിരുദ്ധമായി ഒന്നുമില്ല.

justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റ് സിദ്ദിഖ് നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. യുഎസ് ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ വിവരങ്ങള്‍ കട്ട് ആന്റ് പേസ്റ്റ് ചെയ്ത ഒരു വെബ്‌സൈറ്റ് മാത്രമാണ് ഇത്. അതും നിയമവിരുദ്ധമല്ല.

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ഹാഥ്‌റസിലേക്ക് പോയി അവിടെ പ്രശ്‌നം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് പോലിസ് ആരോപണം. രണ്ട് വര്‍ഷം മുമ്പ് പൂട്ടിപ്പോയ തേജസ് ദിനപത്രത്തിന്റെ ഐഡികാര്‍ഡ് ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാല്‍ അഴിമുഖം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ കെ എന്‍ അശോകന്‍ പറയുന്നത്, അദ്ദേഹം ജനുവരി മുതല്‍ തങ്ങളുടെ സ്റ്റാഫാണെന്നാണ്. അതുസംബന്ധിച്ച സത്യവാങ്മൂലവും അവര്‍ നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...