മലപ്പുറം : ഉത്തര്‍പ്രദേശില്‍ ജയിലിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി (90) നിര്യാതയായി. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. മാതാവിനെ കാണാന്‍ കാപ്പന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരള പത്രപ്രവര്ത്ത യൂണിയന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം. സിദ്ദിഖ് കാപ്പന് ഇപ്പോള്‍ മഥുരയിലെ ജയിലിലാണ്. ഹാത്രസ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെയാണ് കാപ്പനെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശില്‍ ജയിലിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി നിര്യാതയായി
RECENT NEWS
Advertisment