മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിക്രൂര പീഡനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കള്ളകേസില്‍ കുടുക്കി യോഗി സര്‍ക്കാര്‍ തടവിലാക്കിയ മലയാളി മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് കൊവിഡ് ചികിത്സക്കായി പ്രവേശിക്കപ്പെട്ട ആശുപത്രിയില്‍ അതിക്രൂര പീഡനം. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്.

കൊവിഡ് ബാധിതനായി ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് മഥുര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് മറ്റൊരാളുടെ ഫോണില്‍ സംസാരിക്കവെ ഭാര്യ റൈഹാനത്തിനെ അറിയിച്ചതാണ് ഇക്കാര്യം.

തീരെ അവശനായ സിദ്ദീഖിനെ ആശുപത്രിയിലെ കട്ടിലില്‍ ഇരുമ്പു ചങ്ങലകളാല്‍ കെട്ടിയിട്ടിരിക്കുകയാണെന്ന് റൈഹാനത്ത് പറയുന്നു. മൂത്രമൊഴിക്കാനായി ഒരു ബോട്ടില്‍ നല്‍കി. കക്കൂസില്‍ പോകാന്‍ അനുവദിക്കുന്നില്ല. ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇരുവരെ കക്കൂസില്‍ പോകാന്‍ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചിട്ടില്ല. എങ്ങനെയെങ്കിലും ജയിലിലേക്കെത്തിയാല്‍ മതിയെന്നും ആശുപത്രിയിലെ പീഡനം സഹിക്കാനാവുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞതായി റൈഹാനത്ത് അറിയിച്ചു.

സിദ്ദീഖ് കാപ്പന്റെ ജീവന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന് ആശുപത്രിയില്‍  നാലു ദിവസമായി ഭക്ഷണമോ കക്കൂസില്‍ പോകാനുള്ള സൗകര്യമോ നല്‍കുന്നില്ലെന്നും അതിനാല്‍ മഥുര മെഡിക്കല്‍ കോളെജില്‍ നിന്നും ജയിലിലേക്കു തന്നെ തിരികെ അയക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേനയാണ് ഹര്‍ജി നല്‍കിയത്.

സിദ്ദീഖിന്റെ ആരോഗ്യത്തിനു ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് വിദഗ്ധ ചികില്‍സക്കായി അദ്ദേഹത്തെ ന്യൂഡല്‍ഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേന കേരള പത്രപ്രവര്‍ത്തക യൂണിയനും സിദ്ദീഖിന്റെ ഭാര്യയും നേരത്തെ സുപ്രിം കോടതിയില്‍ അടിയന്തിര ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...